കേരളം വാക്‌സിന് ചെലവിട്ടത് 29 കോടി; വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി

സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. സംസ്ഥാന സർക്കാർ നേരിട്ട് കമ്പനികളിൽനിന്ന് വാക്സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപ ചെലവഴിച്ചതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി ധനവകുപ്പിന് ചെലവായ തുക എത്രയെന്നും വാങ്ങിയ വാക്സിന്റെ അളവ് എത്രയെന്നും വ്യക്തമാക്കാമോയെന്നാവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാർച്ച് 27 മുതൽ 2021 ജൂലായ് 30 വരെയുള്ള കാലയളവിലാണ് 817.50 കോടി രൂപ സംഭാവനയായി ലഭിച്ചതെന്നും ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

ആകെ 13,42,540 ഡോസ് വാക്സിനാണ് സംഭരിച്ചത്. 8,84,290 ഡോസ് കോവിഡ് വാക്സിന്റെ വിലയായി 29,29,97,250 രൂപ വാക്സിൻ കമ്പനികൾക്ക് നൽകി. നടപ്പ് സാമ്പത്തിക വർഷം 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് പി.പി.ഇ.കിറ്റുകൾ, കോവിഡ് പരിശോധനാ കിറ്റുകൾ, കോവിഡ് വാക്സിൻ, ക്രിട്ടിക്കൽ കെയർ എക്യുപ്മെന്റ് എന്നിവ സംഭരിക്കുന്നതിന് 318.27 കോടിരൂപ ചെലവഴിക്കാനും അനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.