കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ചവർക്ക് പ്രണാമം: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ സഹായിച്ചത് മുന്നണിപോരാളികൾ മൂലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

‘വിദേശത്തും രാജ്യത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാർഷിക വേളയിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണ്. ഈ അസുലഭ മുഹൂർത്തത്തിൽ എന്റെ ഹ്യദയം നിറഞ്ഞ് അഭിനന്ദനങ്ങൾ’, രാഷ്ട്രപതി പറഞ്ഞു.

കോവിഡിന്റെ അടിയന്തര സാഹചര്യത്തിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോകനേതാക്കൾക്ക് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ നന്ദി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മരിച്ച എല്ലാ പോരാളികളുടെയും ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.