കോവിഡ് ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ അസുഖമാവുമെന്ന് പഠനം

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യുഎസ്-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്‌ധരാണ് പഠനം നടത്തിയത്.

വാക്സിൻ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിർന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് നോർവേയിലെ ഓസ്‌ലോ സർവകലാശാലയിലെ ഒറ്റാർ ജോർൺസ്റ്റാഡ് പറഞ്ഞു. 1889-1890 കാലഘട്ടത്തിൽ ലോകത്ത് റഷ്യൻ ഫ്ലൂ പടർന്നുപിടിച്ചപ്പോൾ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാലും മുതിർന്നവരിൽ രോഗപ്രതിരോധം കുറയുകയാണെങ്കിൽ ആ വിഭാഗത്തിനും വീണ്ടും രോഗം വരുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രതിരോധമാണ് വാക്സിൻ സ്വീകരിക്കുന്നതുവഴി ലഭിക്കുകയെന്നും അതിനാൽ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.