കോവാക്‌സിന്‌ ഇരുനൂറിലധികം ഗുണനിലവാര പരിശോധനകള്‍; ആശങ്കകള്‍ ​ദുരീകരിച്ച് ഭാരത് ബയോടെക്

കോവാക്സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഭാരത് ബയോടെക്. ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ബാംഗ്ലൂർ പ്ലാന്റിൽ നിന്നുള്ള ചില വാക്സിൻ ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാർത്തകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ഗുണനിലവാര പ്രശ്നങ്ങളുള്ളതിനാൽ ബാംഗ്ലൂർ പ്ലാന്റിൽ നിർമിച്ച കോവാക്സിന്റെ ആദ്യത്തെ ചില ബാച്ചുകൾ നിരസിച്ചതാണ് വാക്സിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതെന്ന് നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് മേധാവി ഡോ. എൻ.കെ. അറോറ പറഞ്ഞിരുന്നു. കോവാക്സിൻ ലഭ്യതക്കുറവിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിന് വിശദീകരണവുമായായാണ് ഭാരത് ബയോടെക് രംഗത്തെത്തിയത്. ഇതുവരെ പുറത്തിറക്കിയ കോവക്സിന്റെ എല്ലാ ബാച്ചുകളും ഹൈദരാബാദിലെ പ്ലാന്റിലാണ് നിർമിച്ചതെന്ന് കമ്പനി പറഞ്ഞു. അവ പൂർണമായും ഓഡിറ്റിങ്ങിന് വിധേയമായിരുന്നുവെന്നും അംഗീകാരം ലഭിച്ചിരുന്നുവെന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു. കോവാക്സിന്റെ ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നും തുടർന്ന് കേന്ദ്ര ഡ്രഗ് ലബോറട്ടറിയിൽ (സിഡിഎൽ) സാമ്പിളുകൾ സമർപ്പിക്കാറുണ്ടെന്നും ഭാരത് ബയോടെക് പറഞ്ഞു. സി.ഡി.എല്ലിന്റെ അംഗീകാര പ്രകാരമാണ് ബാച്ചുകൾ വാണിജ്യ ആവശ്യത്തിനായി വാക്സിൻ പുറത്തിറക്കുന്നതെന്നും അവർ വ്യക്തമാക്കി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.