കൈയിൽ കരുതണം വാക്സിൻ രേഖ

ലോക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ഒഴിവുനൽകി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വ്യാഴാഴ്ചമുതൽ നിലവിൽവരും. സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രമായിരിക്കും.

എന്നാൽ, സ്വാതന്ത്ര്യദിനത്തിലും (ഓഗസ്റ്റ് 15), തിരുവോണപ്പിറ്റേന്ന് (ഓഗസ്റ്റ് 22) എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഇല്ലാത്തിടങ്ങളിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ കടകൾ തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താം. കടകളിലെത്തുന്നവർക്ക് വാക്സിനേഷൻ ഒന്നെങ്കിലും ചെയ്തതിന്റെ രേഖ വേണം.

ആരാധനാലയങ്ങളിൽ 40 പേർക്കുവരെ ഒരേസമയം പ്രവേശനാനുമതി. ഒരാൾക്ക് 25 ചതുരശ്ര അടിസ്ഥലം എന്ന മാനദണ്ഡത്തിലാവണം സ്ഥലം ക്രമീകരിക്കേണ്ടത്. വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയ്ക്ക് 20 പേർ വരെ. വാക്സിനേഷൻ, കോവിഡ് പരിശോധന, മരുന്നുവാങ്ങൽ, ചികിത്സാവശ്യം, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, പരീക്ഷ, ദീർഘദൂരയാത്രകൾക്കായി ബസ് സ്റ്റേഷനുകൾ റെയിൽവേസ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ നടത്താം. ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.