നോട്ടിലും നാണയങ്ങളിലും കൊറോണ വൈറസിന് അധികനാൾ നിലനിൽക്കാൻ കഴിയില്ലെന്ന് പഠനം

നോട്ടുകളിലും നാണയങ്ങളിലും അധികനാൾ കൊറോണ വൈറസിന് നിലനിൽക്കാൻ കഴിയില്ലെന്ന് പഠനറിപ്പോർട്ട്. അതിനാൽ ഇവ കൈമാറ്റം ചെയ്യുന്നതിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. യൂറോപ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധർ, ജർമനിയിലെ റുഅർ-സർവകലാശാല ബോച്ചത്തിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

യൂറോ നാണയങ്ങളിലും നോട്ടിലും നടത്തിയ വ്യത്യസ്തപരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. കൊറോണ വൈറസുള്ള നോട്ടുകളും നാണയങ്ങളും ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ പത്തിന്റെ യൂറോ നോട്ടിൽ മൂന്നുദിവസംകൊണ്ട് വൈറസ് പൂർണമായും അപ്രത്യക്ഷമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.