കോവിഡ് തീവ്രവ്യാപന മേഖലകളിൽ നിയന്ത്രണം കടുപ്പിക്കും

കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളിൽ ക്ലസ്റ്റർ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. വീടുകളിൽ കഴിയുന്ന രോഗികൾവഴി കൂടുതൽപേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും.

ഇപ്പോഴത്തെ നിയന്ത്രണങ്ങൾമൂലം രോഗപ്പകർച്ച കാര്യമായി കുറയാത്തസാഹചര്യത്തിൽ വിദഗ്ധസമിതിയോട് നിർദേശം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നൽകും.രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ പ്രത്യേകം വേർതിരിച്ച് നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ഗുണംചെയ്യുന്നില്ലെന്നും അശാസ്ത്രീയമാണെന്നും ഡോക്ടർമാരടക്കം ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകണക്കിലെടുത്താകും നിയന്ത്രണങ്ങളിൽ പൊളിച്ചെഴുത്തുവേണമോ എന്ന് തീരുമാനിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.