10 ലക്ഷത്തോളം ഡോസ് എത്തി; വാക്‌സിനേഷന്‍ ഇന്നുമുതൽ പുനരാരംഭിക്കും

വാക്സിൻ തീർന്നതിനാൽ മൂന്നുദിവസമായി അവതാളത്തിലായ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും.

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ പൂർണമായി സ്തംഭിച്ചിരുന്നു. മറ്റിടങ്ങളിൽ ചെറിയ തോതിൽ കൊവാക്സിൻ കുത്തിവെപ്പ് മാത്രമാണ് നടന്നത്. ഇന്നലെ കൂടുതൽ വാക്സിൻ എത്തിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പോലീസിന് ഡി.ജി.പി. അനിൽകാന്ത് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.