യു.കെ.യില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍

ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലും റിപ്പോർട്ട് ചെയ്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്തത്.
ബി.1.621. എന്നാണ് ഇതിന് നൽകിയ പേര്. ഇതിനെതിരേ വാക്സിൻ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.