കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ സോട്രോവിമാബ് 100 ശതമാനം ഫലപ്രദമെന്ന് പഠനം

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ സോട്രോവിമാബ് മരണം തടയുന്നതില്‍ 100 ശതമാനം ഫലപ്രദമെന്ന് യു.എ.ഇ. പഠനം. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. അബുദാബി ആരോഗ്യവകുപ്പും ദുബായ് ആരോഗ്യവകുപ്പും സഹകരിച്ച് ജൂണ്‍ 30-നും ജൂലായ് 13-നുമിടയിലാണ് പഠനം നടത്തിയത്.

പ്രായമായവര്‍, ഗര്‍ഭിണികള്‍, 12 വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ എന്നിവരുള്‍പ്പെടെ കോവിഡ് ബാധിച്ച അപകടസാധ്യതയേറെയുള്ള രോഗികള്‍ക്ക് സോട്രോവിമാബ് ഏറെ ഗുണംചെയ്യും. രണ്ടാഴ്ചത്തെ വിലയിരുത്തലിനായി അബുദാബിയിലെ 6,175 കോവിഡ് രോഗികള്‍ക്ക് സോട്രോവിമാബ് ഏറെ ഗുണംചെയ്യും. രണ്ടാഴ്ചത്തെ വിലയിരുത്തലിനായി അബുദാബിയിലെ 6,175 കോവിഡ് രോഗികള്‍ക്ക് സോട്രോവിമാബ് നല്‍കി. ഇവരില്‍ 99 ശതമാനം പേരുടെയും രോഗതീവ്രത കുറഞ്ഞു. മാത്രമല്ല തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള പ്രവേശനം ഒഴിവാക്കാനും സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.