രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

കോവിഡ് വൈറസിന്റെ കാപ്പ വകഭേദം രാജസ്ഥാനിൽ 11 പേർക്ക് സ്ഥിരീകരിച്ചു. ഇതിനു മുൻപ് ഉത്തർപ്രദേശിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് കേസുകളാണ് ഉത്തർപ്രദേശിൽ സ്ഥിരീകരിച്ചത്.

കിങ് ജോര്‍ജ് മെഡിക്കൽ കോളേജിലെ സാംപിൾ പരിശോധനയിൽ 107 ഡെൽറ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.