‘കോവിഡ് അലാറം’ വികസിപ്പിച്ച് ഗവേഷകർ

ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാവുന്ന ‘കോവിഡ് അലാറം’ എന്നു വിളിക്കുന്ന ഉപകരണം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽ.എസ്.എച്ച്.ടി.എം.), ഡർഹാം സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ പഠനവുമായി മുന്നോട്ടുവന്നത്.

കോവിഡ് അണുബാധയ്ക്ക് വ്യക്തമായ ഗന്ധമുണ്ടെന്നും ശരീരത്തിലെ ദുർഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ (വി.ഒ.സി.) മാറ്റങ്ങൾ വിരലടയാളം വഴി സെൻസറുകൾക്ക് കണ്ടെത്താനാകുമെന്ന് ഗവേഷകർ പറയുന്നു. കോവിഡ് ബാധിച്ചതും അല്ലാത്തതുമായ 54 പേരിൽ നടത്തിയ പഠനം വിജയമായിരുന്നുവെന്ന് ഗവേഷകർ അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.