കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് മാർഗനിർദേശം

കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് റെംഡെസിവിർ മരുന്ന് ഉപയോഗിക്കരുതെന്നും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടെന്നും കേന്ദ്രസർക്കാർ. കുട്ടികളിലെ ചികിത്സ സംബന്ധിച്ച് ഇതുൾപ്പെടെ നിർദേശങ്ങളടങ്ങിയ മാർഗരേഖ ഡയറക്ടറേറ്റ് ജനറൽ മെഡിസിൻ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പുറത്തിറക്കി.

ആറുവയസ്സുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടർമാരുടെ നിർദേശപ്രകാരവും മാസ്‌ക് ധരിക്കാം. 12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ റെംഡെസിവിർ ഉപയോഗിക്കരുത്. സി.ടി. സ്കാൻ പരിശോധന ഇവരിൽ യുക്തിപൂർവമേ നടത്താവൂ. ചെറിയതോതിൽ ലക്ഷണങ്ങളുള്ളവർക്ക് പാരസെറ്റമോൾ 15 മില്ലിഗ്രാം 4-6 മണിക്കൂറിൽ നൽകാം. പ്രായംകൂടിയ കുട്ടികളിൽ ചുമയ്ക്ക് തൊണ്ടയ്ക്ക് ആശ്വാസം നൽകുന്ന മരുന്നുകളോ ഉപ്പിട്ട ഇളം ചൂടുവെള്ളമുപയോഗിച്ച് തൊണ്ട കഴുകുകയോ ആവാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.