രാജ്യത്തെ പകുതിയോളം ആളുകൾ മാസ്‌ക് ധരിക്കുന്നില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പഠനം

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലാണ് നമ്മുടെ രാജ്യം. രോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുകയാണ്. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്നത് മാത്രമാണ് കൊറോണയെ തടയാനുള്ള ഏക മാർഗം. എന്നാൽ രാജ്യത്ത് പകുതിയിലധികം ആളുകളും ശരിയായല്ല മാസ്‌ക് ധരിക്കുന്നതെന്നു ആണ് പുതിയ പഠനം.

രാജ്യത്തെ പകുതിയിയോളം ആളുകൾ മാസ്‌ക് തന്നെ ധരിക്കുന്നില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കണ്ടെത്തൽ. പതിനാല് ശതമാനം ആളുകൾ മാത്രമാണ് മാസ്‌ക് ശരിയായി ധരിക്കുന്നത്. ബാക്കിയുള്ളവർ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിലുമല്ല എന്നാണ് കേന്ദ്രം കണ്ടെത്തിയത്. രാജ്യത്തെ 25 നഗരങ്ങളിലെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ ചേർന്ന യോഗത്തിലാണ് ഈ വിവരം പുറത്തു വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.