രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; കേരളമടക്കം ചില സംസ്ഥാനങ്ങളിൽ കൂടുതൽ

10 ആഴ്ചകളോളം കോവിഡ് കേസുകളിൽ ക്രമാതീതമായ വർധനവുണ്ടായതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കേസ് പോസിറ്റിവിറ്റിയിൽ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാണ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗണ്യമായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

അതേ സമയം തമിഴ്‌നാട്ടിൽ കേസ് പോസിറ്റിവീറ്റി നിരക്ക് ഉയർന്നുവരികയാണ്. കർണാടക, ഗോവ, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കേസ് പോസിറ്റീവ് നിരക്ക് ഇപ്പോഴും 25 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 194 ജില്ലകളിൽ കേസുകൾ വർധിച്ചതായി കാണിക്കുമ്പോൾ 121 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്കിൽ വർധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവുണ്ടായി തുടങ്ങിയത്. 12 ആഴ്ചയ്ക്കുള്ളിൽ ഇത് 2.3 മടങ്ങ് വർദ്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.