രാജ്യത്ത് ഒറ്റ ദിവസം നടത്തിയത് 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കോവിഡ് പരിശോധനകൾ. ഒറ്റ ദിവസം ഇത്രയധികം പരിശോധനകൾ നടത്തുന്നത് ലോക റെക്കോഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അവകാശപ്പെട്ടു. രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും പുതുതായി കോവിഡ് ബാധിക്കുന്നതിനെക്കാൾ അധികം പേർ രോഗമുക്തി നേടുന്നത് തുടരുന്നതിനിടെയാണിത്.

അതിനിടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 20.08 ലക്ഷം പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്. ഇതോടെ കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 32 കോടി കടന്നു. 3,89,851 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,19,86,363 ആയി. 86.23 ശതമാനമാണ് ദേശീയ തലത്തിലെ രോഗമുക്തി നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.