
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച രാജ്യ തലസ്ഥാനത്ത് ഏപ്രിൽ അഞ്ചിനു ശേഷം ആദ്യമായി പ്രതിദിന കേസുകൾ അയ്യായിരത്തിൽ താഴെയായി. അപകടകരമായ കോവിഡ് തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്നതിന്റെ ആദ്യ സൂചനകളാണിതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ആഴ്ചകൾക്കു ശേഷം ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയായി. ഏതാനും ആഴ്ചകളായി പരിശോധനകൾ കുറഞ്ഞതിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. 24 മണിക്കൂറിൽ 4,524 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 340 പേർ മരിച്ചു. കഴിഞ്ഞ മാസം 30 ശതമാനത്തിൽ അധികമായിരുന്ന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 24 മണിക്കൂറിൽ 8.42 ശതമാനമായി. ഏപ്രിൽ 8ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.