ഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമെന്ന് പഠനം

രാജ്യം കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ പ്രതീക്ഷ നൽകുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കോവാക്‌സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുസിത്ര എല്ല ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.