ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം വാക്‌സിനേഷൻ മാത്രം: ഡോ. ഫൗചി

ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീർഘകാലം പരിഹാരം ആളുകൾക്ക് വാക്‌സിൻ നൽകുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി. മഹാമാരിയെ നേരിടാൻ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും കോവിഡ് വാക്‌സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘വാക്‌സിനേഷനിലെ ഇത് അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവർക്ക് അവരുടെ വിഭവങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉള്ളിൽ നിന്ന് മാത്രമല്ല. പുറത്ത് നിന്നും’ ഫൗചി പറഞ്ഞു.എ.ബി.സി ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാർക്ക് സ്വന്തമായി വാക്‌സിൻ നിർമിക്കുന്നതിനോ അല്ലെങ്കിൽ വാക്‌സിനുകൾ സംഭാവന ചെയ്യാനോ സാധനങ്ങൾ എത്തിക്കുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ പ്രധാനമാണ്. അതിനുള്ള ഒരു മാർഗം വാക്‌സിനുകൾ നിർമിക്കാൻ ശേഷിയുള്ള വൻകിട കമ്പനികളെ കണ്ടെത്തി അവരെ സമീപിക്കുക എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.