കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം

കോവിഡ് പ്രതിരോധത്തിന് 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്ക് സഹായധനമായി 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. 2021-22ലെ യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയിൽ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്. എന്നാൽ, കോവിഡ് പ്രതിരോധനടപടികൾക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻകൂർ നൽകുകയായിരുന്നു. പണവിനിയോഗവുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മിഷൻ നിർദേശിച്ച ചില വ്യവസ്ഥകളിലും ഇളവുണ്ടെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.