ലോക് ഡൗൺ നാളെ പുലർച്ചെ മുതൽ 16-ന് അർധരാത്രിവരെ

കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ കേരളത്തിൽ ഒരാഴ്ചത്തേക്ക്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും. അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തർസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുത്.

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കില്ല. ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല. എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.സ്വകാര്യസ്ഥാപനങ്ങളും അവശ്യവിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളിൽ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും. മെട്രോ ഒഴികെയുള്ള തീവണ്ടിസർവീസുകളും വിമാനസർവീസുകളും ഉണ്ടാവും. മാധ്യമപ്രവർത്തകരെ തടയില്ല. കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും തടയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.