സംസ്ഥാനത്ത് 40,000 കടന്ന് കോവിഡ്

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി നാല്പതിനായിരത്തിന് മുകളിലെത്തി. ഇന്നലെ 41,953 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗൗരവമുള്ള അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 എന്ന ഉയർന്ന നിലയിലാണ്. പരിശോധിക്കുന്ന നാലിൽ ഒരാൾ പോസിറ്റീവ് ആകുന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,75,658 ആയി. മരണസംഖ്യ വർദ്ധിച്ചു വരുകയാണ്. ഇന്നലെ 58 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5565 ആയി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.