ഏതാനും ആഴ്ച രാജ്യം അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ്

ഒരു രാജ്യവും സ്വയം പൂട്ടിയിടാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഏതാനും ആഴ്ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്നു ഡോ.അന്തോണി ഫൗചി. വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ ഈ അവസ്ഥയിൽ നിർണായകമായ ചില ഇടത്തരം-ദീർഘ നടപടികൾ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും എന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഫൗചി പറഞ്ഞു.

ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തിൽ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമായിത്തീരും. താൻ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സിഎൻഎന്നിൽ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോൾ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. തെരുവിൽ അമ്മമാരും പിതാക്കൻമാരും സഹോദരങ്ങളും ഓക്‌സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തിൽ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവർ കരുതിപ്പോവും’ ഫൗചി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.