കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: പരിശോധന തുടങ്ങി

കേരളത്തിൽനിന്നു വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ബെംഗളൂരു മജെസ്റ്റിക്ക് റെയിൽവേസ്റ്റേഷനിൽ പരിശോധന കർശനമാക്കി. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം.

കേരളത്തിൽനിന്നുള്ള ബസുകൾ നിർത്തുന്ന സാറ്റലൈറ്റ് ബസ്‌സ്റ്റാൻഡിലും നഗരത്തിലെ മറ്റ് ബസ്‌സ്റ്റാൻഡുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. കേരളത്തിൽനിന്ന് മംഗളൂരുവിലേക്ക് വരുന്നവരെ പരിശോധിക്കാൻ ദക്ഷിണ കന്നഡ ജില്ലയിൽ മൂന്ന് ചെക്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.