കോവിഡ് ഭേദമായി ആറുമാസം കഴിഞ്ഞാലും ലക്ഷണങ്ങൾ കാണുന്നതായി പഠനം

കോവിഡ് ഭേദമായ ശേഷവും 75 ശതമാനം ആളുകളിലും ലക്ഷണങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ലാൻസറ്റ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ചൈനയിലെ വുഹാനിൽ കോവിഡ് പോസിറ്റീവായ 1733 രോഗികളെയാണ് നിരീക്ഷിച്ചത്. ഇതിൽ 76 ശതമാനം പേർക്കും രോഗം ഭേദമായി ആറുമാസത്തിന് ശേഷവും കോവിഡ് ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.

പനി, വരണ്ട ചുമ, രുചിയും മണവും നഷ്ടപ്പെടൽ, കടുത്ത ക്ഷീണം, പേശികളുടെ ബലക്കുറവ് തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് ഇവരിൽ രോഗം ഭേദമായ ശേഷവും കണ്ടെത്താനായത്. പഠനത്തിൽ പങ്കെടുത്തവരിൽ 63 ശതമാനം ആളുകളിലും കടുത്ത ക്ഷീണം, പേശീവേദന എന്നിവയ്‌ക്കൊപ്പം ഉത്കണ്ഠ, വിഷാദം, വേദന, ഉറക്കപ്രശ്‌നങ്ങൾ എന്നിവയും കണ്ടെത്താനായി. കോവിഡ് ഗുരുതരമായ ചിലരിൽ ശ്വാസകോശ പ്രശ്‌നവും മറ്റു ചിലരിൽ വൃക്കകൾക്ക് തകരാറും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

രോഗം ഭേദമായി ആറുമാസത്തിന് ശേഷവും രോഗലക്ഷണങ്ങൾ കാണുന്നതിന് പിന്നിലുള്ള കാരണം എന്താണെന്നറിയുന്നതിനായി ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞരും കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.