കോവിഡ് ബാധിച്ച് മരിക്കുന്ന പ്രായമായവരുടെ എണ്ണം കൂടുന്നു

കോവിഡിനെക്കുറിച്ചുള്ള ജാഗ്രത കുറഞ്ഞതോടെ പ്രായമായവർ രോഗംബാധിച്ച് മരിക്കുന്നത് കൂടുന്നു. ജനുവരി ഒന്ന് മുതൽ 16 വരെ അറുപത് വയസ്സിനുമുകളിലുള്ള 50 പേരാണ് കോവിഡ് ബാധിച്ച് കോഴിക്കോട്ട് മാത്രം മരിച്ചത്.

കോവിഡിനെ ആളുകൾ ഗൗരവം കുറച്ച് കാണുന്നതുകൊണ്ട് വീട്ടുകാരിൽനിന്നാണ് പ്രായമായവർക്ക് കൂടുതലും രോഗംപകരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. 347 പേരാണ് ഇതുവരെ ജില്ലയിൽ കോവിഡ്മൂലം മരിച്ചത്. ഒക്ടോബറോടെയാണ് മരണസംഖ്യ ക്രമാതീതമായി കൂടിത്തുടങ്ങിയത്. ഒക്ടോബർ 31 വരെ 134 പേരാണ് മരിച്ചത്. ഡിസംബർ 31 ആയപ്പോഴേക്കും അത് 293 ആയി. പിന്നീട് ദിവസവും നാലും അഞ്ചും പേർ മരിക്കുന്ന സ്ഥിതിയിലേക്ക് മാറി. ഈ മാസം മരിച്ച 54 പേരിൽ നാലുപേർ മാത്രമാണ് അറുപത് വയസ്സിനുതാഴെയുള്ളവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.