ബ്രിട്ടനിലെ വകഭേദംവന്ന വൈറസുകൾ 50 രാജ്യങ്ങളിൽ

ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം വന്ന വൈറസുകൾ 50 രാജ്യങ്ങളിലും ആഫ്രിക്കയിൽ കണ്ടെത്തിയവ 20 രാജ്യങ്ങളിലുമെത്തിയതായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.). ജപ്പാനിൽ കണ്ടെത്തിയ മൂന്നാമത്തേതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

രോഗവ്യാപനം വർധിക്കുന്നത് ജനിതകമാറ്റത്തിന് വഴിയൊരുക്കും. ഇനിയും കൂടുതൽ വകഭേദം വന്ന വൈറസുകളെ പ്രതീക്ഷിക്കണം. കൂടുതൽ രോഗലക്ഷണങ്ങൾക്ക് വകഭേദംവന്ന വൈറസുകൾ കാരണമാകുന്നില്ലെങ്കിലും രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രതിരോധമാർഗങ്ങളെ ബാധിക്കുന്നതായും സംഘടന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.