
രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.44 ശതമാനമായി കുറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തിയ മികച്ച പ്രവർത്തനം മൂലമാണിതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. കഴിഞ്ഞ 16 ദിവസങ്ങളായി രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 300 ൽ താഴെയാണ്.
കണ്ടെയ്ൻമെന്റ് സോണുകൾ കൃത്യമായി നിർണയിക്കൽ, ടെസ്റ്റുകളുടെ എണ്ണം കൂട്ടൽ, സർക്കാർ – സ്വാകാര്യ ആശുപത്രികളിലെ മികച്ച പരിചരണം എന്നിവയെ തുടർന്നാണ് രാജ്യത്തെ കോവിഡ് മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡെത്ത് പെർ മില്യൺ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. റഷ്യ, ജർമനി, ബ്രസീൽ, ഫ്രാൻസ്, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിലെ ഡെത്ത് പെർ മില്യൺ ഇന്ത്യയുടേതിനെക്കാൾ വളരെ ഉയർന്നതാണ്.