കോവിഡ് മാനദണ്ഡങ്ങളോടെ റിപ്പബ്ലിക് ദിന പരേഡിന് തയ്യാറെടുത്ത് രാജ്യം

കോവിഡ് കാലത്തെ റിപ്പബ്ലിക് ദിന പരേഡിന് തയ്യാറെടുത്ത് രാജ്യം. കോവിഡ് നിയന്ത്രണങ്ങൾ പരേഡിന്റെ സംഘാടനത്തിൽ പ്രതിഫലിക്കും. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കാഴ്ചക്കാരായി അനുവദിക്കില്ല. പരേഡിന്റെ ദൈർഘ്യവും കുറച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് വേണ്ടി 8 ഐസൊലേഷൻ മുറികളും ഡോക്ടർമാരേയും വേദിയിൽ സജ്ജമാക്കും. ഈ പ്രാവിശ്യം ബംഗ്ലാദേശ് സൈന്യവും പരേഡിന്റെ ഭാഗമാകും. അൻപതാം വാർഷികം ആഘോഷിക്കുന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ സ്മരണാർത്ഥമാണ് ബംഗ്ലാദേശ് സൈന്യം പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.