ലോകത്താകെ കോവിഡ് രോഗമുക്തർ 30 ലക്ഷത്തോടടുക്കുന്നു

ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 63.65 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. 29.03 ലക്ഷം പേര്‍ രോഗമുക്തി നേടി. 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 53,402 പേരുടെ നില അതീവ ഗുരുതരമാണ്.

യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 18.59 ലക്ഷമായി. 1.07 ലക്ഷം പേരാണ് ഇതുവരെ യുഎസ്സില്‍ മരണപ്പെട്ടത്. ബ്രസീലില്‍ 5.29 ലക്ഷം പേരെ ഇതുവരെ രോഗം ബാധിച്ചു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. 30,046 പേരാണ് ഇതുവരെ ബ്രസീലില്‍ മരണപ്പെട്ടത്.

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലില്‍ പുതുതായി സ്ഥിരീകരിച്ചത് 14,556 കേസുകളാണ്. അമേരിക്കയില്‍ 22,153 കേസുകളും. ആകെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഏഴാം സ്ഥാനത്തായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.