രണ്ടു കോവിഡ് വാക്സിനുകൾക്ക് അനുമതി

രണ്ടു കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകി കേന്ദ്രം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോ ടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്കാണ് അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.

ഇതു കൂടാതെ രണ്ടു വാക്സിനുകൾ കൂടെ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കോവിഷീൽഡിന്റെ അഞ്ചു കോടി ഡോസുകളും കോവാക്സിന്റെ ഒരു കോടി ഡോസുകളും ആണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.