യു.എസിൽ കോവിഡ് അതിരൂക്ഷം

യു.എസിൽ കോവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് വർധന. ഒരുലക്ഷത്തിലേറെപ്പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ ആദ്യവാരത്തിലെ കണക്കുകളെക്കാൾ ഇരട്ടിയോളമാണിത്. 1,95,695 പുതിയ കേസുകളാണ് ബുധനാഴ്ചമാത്രം റിപ്പോർട്ടുചെയ്തത്. 2733 പേർ മരിക്കുകയുംചെയ്തു.

രാജ്യത്തുടനീളമായി ഇതുവരെ 1.4 കോടിപ്പേർക്കാണ് കോവിഡ് ബാധിച്ചത്. 2.64 ലക്ഷം പേർ മരിക്കുകയും ചെയ്തു. തണുപ്പുകാലമായ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രോഗം അതിരൂക്ഷമായേക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഫെബ്രുവരിയോടെ പത്തുകോടിപ്പേർക്ക് വാക്സിനേഷൻ നടത്തിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.