ദീപാവലിക്കുശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ്

ദീപാവലി, ഭായ് ഭൂജ് തുടങ്ങിയ ആഘോഷങ്ങൾക്കുശേഷം രാജ്യത്തെ കോവിഡ് കേസുകളിൽ 30 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 29,164 രോഗികളാണുണ്ടായിരുന്നത്.

ചൊവ്വാഴ്ച 9,37,279 പരിശോധനകൾ നടത്തിയതുകൊണ്ടാവാം രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 89,12,907 ആയി. 474 പേർകൂടി മരിച്ചതോടെ മരണസംഖ്യ 1,30,993 ആയി ഉയർന്നു. 4,46,805 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗബാധിതരുടെ 5.01 ശതമാനം മാത്രമാണ്. 93.52 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.