കോവിഡ്: മരണനിരക്കിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവ്

ദേശീയതലത്തിൽ കോവിഡ് ബാധയും മരണവും കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടാംദിവസവും ഏഴരലക്ഷത്തിൽ താഴെയാണ്. മരണനിരക്ക് 1.51 ശതമാനത്തിലേക്ക് താഴ്ന്നു.

രാജ്യത്ത് ചികിത്സയിലുള്ളത് 7,40,090 പേരാണ്. ഇത് മൊത്തം രോഗികളുടെ 9.67 ശതമാനമാണ്. ഇതും മരണവും കൂടാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് കേന്ദ്രഭരണപ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടതെന്നും മന്ത്രാലയം പറയുന്നു. രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നതും ഇതോടൊപ്പം ആശ്വാസമേകുന്നതാണ്. 24 മണിക്കൂറിനിടെ 61,775 പേർ രോഗമുക്തരായി. 54,044 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇന്ത്യയിൽ ഇതുവരെ 76,51,107 പേർക്കാണ് രോഗം ബാധിച്ചത്. 1,15,914 പേർ മരിച്ചു. 24 മണിക്കൂറിനിടെ 717 മരണമാണ് റിപ്പോർട്ടു ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.