കോവിഡ് വ്യാപനം: കേന്ദ്രസംഘമെത്തി

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തി. ഇന്നലെ തൃശ്ശൂർ സന്ദർശിച്ച സംഘം ഇന്ന് എറണാകുളവും സന്ദർശിക്കും. സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ച സംഘം പൊതുസ്ഥിതി വിലയിരുത്തി. തിരുവനന്തപുരം കളക്ടറുമായും ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രവും സന്ദർശിച്ചു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് മാർഗനിർദേശം നൽകാനാണ് കേന്ദ്രസംഘമെത്തിയത്. രാജ്യത്താകെയുള്ള കോവിഡ് ബാധിതരുടെ 4.3 ശതമാനം കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കണ്ടെയ്‌ൻമെന്റ് കാര്യക്ഷമമാക്കൽ, നിരീക്ഷണം, പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളാണ് സംഘം വിലയിരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.