വുഹാനിൽ അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് കോവിഡ് വന്നിരിക്കാമെന്ന് പഠനം

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാളും പത്തിരട്ടി ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പുതിയ പഠനം. നഗരത്തിൽ 50,354 രോഗികൾമാത്രമാണെന്നാണ് ഔദ്യോഗികകണക്ക്. എന്നാൽ, യഥാർഥസംഖ്യ അഞ്ചുലക്ഷത്തിലേറെ വരുമെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനഫലം സൂചിപ്പിക്കുന്നു.

1.1 കോടിയാണ് വുഹാനിലെ ആകെ ജനസംഖ്യ. ഇതിൽ അഞ്ചുശതമാനമാനത്തോളം പേർക്കും രോഗം വന്നുപോയിട്ടുണ്ടാകാമെന്നാണ് അനുമാനം. ചൈനയിൽ കോവിഡ് വ്യാപനം തുടങ്ങി ഒരുമാസത്തിനുശേഷമാണ് പഠനം നടന്നത്. വുഹാനിലെ 34,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 4.43 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു. നേരത്തേ കോവിഡ് ബാധിച്ചതിന്റെ തെളിവാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.