അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി

കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്.

രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. വിദ്യാർഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.