മുഖാവരണം കൃത്യമായി ധരിച്ചാൽ കോവിഡ് ഇല്ലാതാക്കാം

70 ശതമാനം ആളുകൾ മുടക്കമില്ലാതെ മുഖാവരണം ധരിക്കുകയാണെങ്കിൽ കോവിഡ് വൈറസിനെ പൂർണമായും ഇല്ലാതാക്കാനാകുമെന്ന് പഠനം. ഏതുതരത്തിലുള്ള മുഖാവരണമാണ് എന്നതും ഉപയോഗിക്കുന്ന സമയവും പ്രധാനമാണെന്ന് ഫിസിക്സ് ഓഫ് ഫ്ളൂയിഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചുവന്ന പഠനം പറയുന്നു.

വിവിധതരം മുഖാവരണങ്ങൾ പരിശോധിച്ചും രോഗാണുക്കൾ പടരുന്നത് തടയുന്നതിൽ അവ എത്രമാത്രം ഫലപ്രദമാണ് എന്നത് വിലയിരുത്തിയുമാണ് പഠനം നടത്തിയത്. ഇതുപ്രകാരം, 70 ശതമാനം ഫലപ്രദമായ മുഖാവരണം ധരിക്കുന്നത് രോഗപ്പകർച്ച 70 ശതമാനം വരെ തടയാനാകുമെന്ന് നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിലെ ശാസ്ത്രജ്ഞൻ സഞ്ജയ് കുമാർ പറഞ്ഞു. തുണികൊണ്ടുള്ള മുഖാവരണങ്ങൾ, സർജിക്കൽ, എൻ 95 തുടങ്ങിയ മുഖാവരണങ്ങളിൽ എൻ 95 മുഖാവരണങ്ങൾക്കുമാത്രമാണ് ദ്രാവകങ്ങളുടെ ഏറ്റവും സൂക്ഷ്മകണികകളെ തടയാനാകുക. എന്നാൽ, തുണികൊണ്ടുള്ള മുഖാവരണങ്ങൾക്കുപോലും രോഗം പടരുന്നത് ഒരുപരിധിവരെ തടയാനാകുമെന്ന്‌ വ്യക്തമാക്കുന്നതാണ് പഠനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.