അഗതികളോടുള്ള പരിഗണന; കോവിഡ് കുത്തിവയ്പ് വത്തിക്കാന്‍ പാവങ്ങള്‍ക്കു നല്കി

ജനുവരി 20 ബുധനാഴ്ച രാവിലെ പോള്‍ ആറാന്‍ ഹാളിന്റെ നടുമുറ്റത്തെ താല്ക്കാലിക സംവിധാനത്തില്‍ വച്ച് വത്തിക്കാന്റെ സംരക്ഷണയില്‍ കഴിയുന്ന 25 ഭവനരഹിതര്‍ക്കായി കോവിഡ്-19-ന്റെ പ്രതിരോധ കുത്തിവയ്പു നല്കി. വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ വത്തിക്കാന്‍ ഇനിയും തുടരുമെന്ന് പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

ആദ്യ കുത്തിവയ്പ്പ് പാപ്പാ ഫ്രാന്‍സിസിനും മുന്‍പാപ്പാ ബെനഡിക്ടിനും വത്തിക്കാനിലെ ഡോക്ടര്‍മാര്‍ക്കും നെഴ്‌സുമാര്‍ക്കും മറ്റു രോഗീപരിചാരകര്‍ക്കുമാണ് നല്കിയത്. ഇനി വത്തിക്കാന്റെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രതിരോധ കുത്തിവയ്പ് തുടരുമെന്ന് ബുധനാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.