കോവിഡ് 19: പരമ്പരാഗതമായ കറുത്ത നസറായന്റെ പ്രദക്ഷിണം റദ്ദാക്കി

കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഫിലിപ്പിൻസിലെ പരമ്പരാഗത ആചാരമായ കറുത്ത നസറായന്റെ പ്രദക്ഷിണം റദ്ദാക്കി ഭരണകൂടം. ഇന്നാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഭരണകൂടം പുറപ്പെടുവിച്ചത്. സാധാരണ ഗതിയിൽ ജനുവരിയിൽ നടക്കുന്ന കറുത്ത നസറായന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്.

ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ഈ പ്രദക്ഷിണത്തിൽ ക്രൈസ്തവരും അക്രൈസ്തവരും സ്വദേശികളും വിദേശികളും ആയുള്ള ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. എന്നാൽ കൊറോണ വൈറസ് പകർച്ച വ്യാധി മൂലം ഉണ്ടായ ആരോഗ്യ അരക്ഷിതാവസ്ഥയിൽ വർണ്ണാഭമായ മതപരമായ ആചാരങ്ങൾക്ക് പേരുകേട്ട ഫിലിപ്പീൻസ് അവയൊക്കെ താൽക്കാലികമായി റദ്ദാക്കുകയായിരുന്നു.

ഫിലിപ്പീൻസിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് പകർച്ച വ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്. സാമൂഹിക അകലം പാലിക്കലും ബഹുജന പരിപാടികളുടെ നിരോധനവും ഇതുവരെ പിൻവലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് കറുത്ത നസറായന്റെ പ്രദക്ഷിണവും റദ്ദാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.