പാവങ്ങള്‍ക്ക് വീണ്ടും സഹായമെത്തിച്ച് ഫ്രാന്‍സിസ് പാപ്പാ

കോവിഡ്-19 കാലത്ത് തുടര്‍ന്നുവന്ന കാരുണ്യപ്രവര്‍ത്തികള്‍ തുടര്‍ന്ന് മാര്‍പാപ്പ. ഇത്തവണ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് (WFP) പാപ്പാ 25,000 യൂറോ സംഭാവനയായി നല്‍കിയത്. സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാന്‍ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

മഹാമാരിയില്‍ വേദനിക്കുന്ന പാവങ്ങളോടും പാവപ്പെട്ടവരുടെയുമിടയില്‍ ശുശ്രൂഷ ചെയ്യുന്നവരോടുമുള്ള തന്റെ കരുതലും സ്‌നേഹവുമാണ് പാപ്പാ ഈ പ്രവര്‍ത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പല രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കുമുള്ള മാതൃകയും പ്രചോദനവുമാണ് പാപ്പായുടെ ഈ പ്രവര്‍ത്തിയെന്നും വത്തിക്കാന്‍ തിരുസംഘം അറിയിച്ചു.

കൊറോണക്കാലം തുടങ്ങിയ സമയം മുതല്‍ പാപ്പാ വിവിധ സഹായങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലേയ്ക്ക് അയച്ചുവരികയാണ്. വികസ്വരരാജ്യങ്ങള്‍ പലതിലേയ്ക്കും പാപ്പാ വെന്റിലേറ്ററുകളും മരുന്നുകളും അയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.