കൊറോണക്കാലത്ത് ഈജിപ്തിൽ ക്രൈസ്തവരോടുള്ള വിവേചനം വര്‍ദ്ധിക്കുന്നു

ഈജിപ്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പീഡനം ഒരു ജീവിത യാഥാർഥ്യമാണ്. എന്നിരുന്നാൽ തന്നെയും കഴിഞ്ഞ കുറച്ചു നാളുകളായി ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുകയാണെന്നും റിപ്പോർട്ട്. ഈജിപ്തിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയാണ് ഈ റിപ്പോർട്ട് പുറത്തു വിടുന്നത്.

ഈജിപ്തിലെ 100 ദശലക്ഷം ജനങ്ങളിൽ പത്തു ശതമാനം ക്രിസ്ത്യാനികളാണ്. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള രാജ്യമാണ് ഈജിപ്ത്. എന്നിരുന്നാൽ തന്നെയും ഇവർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. ക്രിസ്ത്യാനികൾ മുസ്ലീം ഭൂരിപക്ഷത്തിൽ നിന്ന് വിവേചനം അനുഭവിക്കുന്നു. വിദ്യാഭ്യാസം നേടുവാനും ജോലി നേടുവാനും ക്രൈസ്തവ വിശ്വാസിയാണെന്ന കാരണം കൊണ്ട് ഇവർക്ക് കഴിയുന്നില്ല. ക്രിസ്ത്യാനികൾക്കിടയിലെ തൊഴിലില്ലായ്മ 80 % ആണ്. തന്നെയുമല്ല ക്രൈസ്തവരായ ആളുകൾക്ക് ചെയ്യുന്ന ജോലിയുടെ വേതനവും കുറച്ചു കൊടുക്കുന്ന വലിയ വിവേചനമാണ് ഇവിടെ നടക്കുന്നത്.

കൂടാതെ ഈ കോവിഡ് കാലത്ത് ക്രൈസ്തവർക്കുമേൽ വ്യാജ കുറ്റാരോപണങ്ങൾ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടുകയാണ്. പല തരത്തിലുള്ള അതിക്രമത്തിന്റെയും വിവേചനത്തിന്റെയും ഫലമായി ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ ഇതിനകം തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് ജീവിച്ചിരുന്നത്. വളരെ തുച്ഛമായ വരുമാനത്തിന് ജോലി ചെയ്തിരുന്ന ക്രൈസ്തവർക്ക് നീക്കിയിരുപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതും ഈ കോവിഡ് കാലത്ത് ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുവാൻ ഇടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.