കുവൈറ്റിൽ 24 മണിക്കൂറിനിടെ മൂന്ന് മരണം

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. 682 പേർക്ക് കൂടി പുതിയതായി കൊറോണ കണ്ടെത്തി. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവർ 1,22,317 ആയി. 620 പേർ കൂടി ഇന്നു രോഗ വിമുക്തരായതോടെ രോഗമുക്തരായവരുടെ എണ്ണം 1,13,391 ആയി.

ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 749 ആയി. 5, 431 പേരെയാണ് ഇന്നു പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ രാജ്യത്ത് 8,81,681 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. നിലവിൽ 8,177 പേരാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്. ഇവരിൽ 122 പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.