ബുദ്ധി വൈകല്യമുള്ള കോവിഡ് ബാധിതരുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന് ബിഷപ്പുമാർ

കോവിഡ് രോഗബാധിതരായ ബുദ്ധി വൈകല്യമുള്ളവരുടെ ജീവന് പ്രാധാന്യം നൽകാത്ത തരത്തിലുള്ള സമീപകാല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഖേദം പ്രകടിപ്പിച്ച്  ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പുമാർ. ഇംഗ്ലണ്ടിൽ ബുദ്ധിവൈകല്യമുള്ള കോവിഡ് രോഗികളെ ‘പുനർജ്ജീവിപ്പിക്കരുത്’ എന്ന തരത്തിലുള്ള ഉത്തരവ് ഈ ആഴ്ച തുടക്കത്തിൽ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പുമാർ പ്രതിക്ഷേധം പ്രകടിപ്പിച്ചത്.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം ഘട്ടം അതിരൂക്ഷമായി തുടരുകയാണിവിടെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ സാമൂഹിക നീതി വകുപ്പ് ചെയർമാൻ ബിഷപ്പ് റിച്ചാർഡ് മോത്ത് പറഞ്ഞു, “മനുഷ്യരെന്ന നിലയിൽ നമ്മുടെ മൂല്യം ഒരിക്കലും നമ്മുടെ ആരോഗ്യത്തിന്റെയോ മാനസിക ശേഷിയുടെയോ അവസ്ഥയിൽ നിർണ്ണയിക്കരുത്. ഗർഭധാരണ നിമിഷം മുതൽ സ്വാഭാവികമായ മരണം വരെയുള്ള സമയങ്ങളിൽ ദൈവം എല്ലാ മനുഷ്യജീവനും ശ്രേഷ്ഠമായ അന്തസ് ആണ് നൽകുന്നത്.”

ഓരോ വ്യക്തിയുടെയും സവിശേഷമായ സാഹചര്യങ്ങൾ തിരിച്ചറിയണം. നമ്മുടെ ആരോഗ്യ സേവനത്തിൽ ഇത്തരത്തിലുള്ള വിവേചനം ഉണ്ടാകരുത്. അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.