കുരിശ് നീക്കം ചെയ്യണം എന്ന യുക്തിവാദികളുടെ ആവശ്യം തള്ളി ഫ്ലോറിഡയിലെ കോടതി

രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായി ഫ്‌ളോറിഡ സംസ്ഥാനത്തെ പെന്‍സകോള പൊതുസ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന കുരിശ് നീക്കം ചെയ്യണമെന്ന യുക്തിവാദികളുടെ ആവശ്യം ഫ്ലോറിഡാ പതിനൊന്നാം സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് തള്ളി. രണ്ടു വര്‍ഷം നീണ്ടുനിന്ന ഈ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്.

ഫ്രീഡം ഫ്രം റിലീജയന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച ലോ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. 1941 മുതല്‍ പൊതുസ്ഥലത്ത് സ്ഥിതിചെയ്തിരുന്ന കുരിശ് നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു.

ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ലോ സ്യൂട്ട് ഫയല്‍ ചെയ്തത്. മതപരമായ ചിഹ്നങ്ങള്‍ രാഷ്ട്രത്തിന്റെ ചരിത്രവും സംസ്‌കാരവും സൂചിപ്പിക്കുന്ന ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വസ്തുതകളാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.