ദമ്പതികള്‍ക്ക് പാപ്പയുടെ കത്ത് – നന്ദി! 

സ്പെയിന്‍:  ഫ്രാന്‍സിസ് പാപ്പയുടെ കത്ത് കിട്ടിയപ്പോള്‍ ജോസഫ് റൊഡ്രീഗ്‌സും അമാരോ പെസ്‌ക്യൂറോയും ആഹ്‌ളാദം കൊണ്ട് അമ്പരന്നു. അത്രയ്ക്ക് അപ്രതീക്ഷിതവും അമൂല്യവുമായിരുന്നു അവര്‍ക്ക് ലഭിച്ച ഈ കത്ത്. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നുള്ള ഈ ദമ്പതികള്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നല്‍കിയിരുന്നു.

2016-ലാണ് ഇവര്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തുക കൈമാറുകയും ചെയ്തത്. മധ്യപൂര്‍വ്വേഷ്യയില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് തങ്ങളുടെ ചെറിയ സമ്പാദ്യം തുണയാകണം എന്നായിരുന്നു ഇവരുടെ തീരുമാനം. പാപ്പയെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ തങ്ങളുടെ തീരുമാനം എഴുതിയ കത്തുള്‍പ്പെടെയാണ് അവര്‍ തുക കൈമാറിയത്. എന്നാല്‍ പാപ്പയുട മറുപടിക്കത്ത് തങ്ങളെത്തേടി വരുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും  കരുതിയില്ല. പാപ്പയുടെ കത്തിലെ വരികള്‍ ഇപ്രകാരമായിരുന്നു, ”നിങ്ങളുടെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് വളരെയേറെ നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവശുശ്രൂഷയില്‍ കൂടുതല്‍ ആഴപ്പെടാന്‍ എനിക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.