കൊറോണ വൈറസിന്റെ മറവിൽ കത്തോലിക്കരെ പീഡിപ്പിച്ച് ചൈനീസ് ഗവണ്മെന്റ്

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ മറവിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം അഴിച്ചു വിട്ട് ചൈന. വീടുകൾക്കുള്ളിൽ രഹസ്യമായി പ്രാർത്ഥിച്ചു വന്നിരുന്ന ഭൂഗർഭ സഭയിലെ അംഗങ്ങളെയാണ് ചൈനീസ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

കൊറോണ വൈറസ് ബാധിതർ ഉണ്ടോ എന്നറിയാൻ നടത്തുന്ന പരിശോധനകളുടെ മറവിലാണ് ക്രൈസ്തവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നത്. വടക്കുകിഴക്കൻ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ നെൻജിയാങ് നഗരത്തിൽ വീടുകളിൽ പ്രാർത്ഥന നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും ആ വിവരം പൊലീസിന് കൈമാറുകയും ചെയ്‌താൽ അവർക്കു സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്. കൂടാതെ കൊറോണ വൈറസ് കൺട്രോൾ ഗ്രൂപ്പ് എന്ന പേരിൽ രൂപം കൊടുത്തിരിക്കുന്ന സംഘത്തോട് എല്ലാവിധ മത സമ്മേളനവും നിരോധിക്കുവാൻ നിർദേശവും നൽകിയിരിക്കുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി രൂപം കൊടുത്ത കൊറോണ വൈറസ് കൺട്രോൾ ഗ്രൂപ്പിനു ഏതെങ്കിലും ഭവനങ്ങളിൽ ആരാധനയോ പ്രാർത്ഥനയോ നടക്കുന്നത് കണ്ടാൽ അല്ലെങ്കിൽ സംശയം തോന്നിയാല്‍ ഉടൻ സർക്കാരിൽ അറിയിക്കുവാനും നിർദ്ദേശം ഉണ്ട്.