കൊളംബിയയിൽ വിശ്വാസികൾക്കായി തുറന്ന തിയേറ്ററിൽ വിശുദ്ധ കുർബാന

കൊളംബിയയിലെ സാന്താക്രൂസ് ഇടവകയിലെ വൈദികൻ ഫാ. ലൂയിസ് കാർലോസ് അയല, പ്രദേശത്തെ ഡ്രൈവ്- ഇൻ മൂവി തിയേറ്റർ ആയിരുന്ന ചിയ മുനിസിപ്പാലിറ്റിയിലെ ടീട്രിനോ ഡി ലോസ് ആൻഡീസിൽ അർപ്പിച്ച ദിവ്യബലിയിൽ നിരവധിപ്പേർ പങ്കെടുത്തു. ഏകദേശം 80 ഓളം കാറുകളിൽ ഇരുന്നുകൊണ്ട് ആളുകൾ വിശുദ്ധ കുർബാനയിൽ ഭാഗഭാക്കുകളായി.

ദൈവവുമായി കൂടുതൽ അടുക്കാൻ വിശ്വാസികൾ സന്നദ്ധതയും താത്പര്യവും കാണിക്കുന്നത് വളരെ സന്തോഷകരമാണ്. ആളുകളെ അവരുടെ കാറുകളിൽ ഇപ്രകാരം കാണുന്നത് വളരെ പ്രതീക്ഷ ഉളവാക്കുന്ന ഒന്നാണ്.” – ഫാദർ കാർലോസ് അയല പറഞ്ഞു. വിശുദ്ധ കുർബാന അർപ്പിച്ച ആ തിയേറ്ററിനെയും അവിടെയെത്തിയ വാഹനങ്ങളെയും അദ്ദേഹം ആശീർവദിക്കുകയും ചെയ്തു.

തന്റെ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ, കുണ്ടിനാമർക്ക ഗവർണർ നിക്കോളാസ് ഗാർസിയ ബസ്റ്റോസ്, സഭയുടെ സംരംഭത്തെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുകയും ജനങ്ങളുടെ മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് വി. ബലിയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു. കോറോണയെ തുടർന്ന് മാർച്ച് 24 മുതൽ കൊളംബിയൻ സർക്കാർ നിർബന്ധിത ലോക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് വ്യാപനം തടയാൻ പള്ളികൾ അടയ്ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.