
കെയ്റോ: ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഭയത്തിന്റെയും ഭീതിയുടെയും ഈസ്റ്റര്‍ ദിനമായിരുന്നു ശനിയാഴ്ച. എന്നാല്‍ ഈ പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും നടുവിലും ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ ഭക്ത്യാദരപൂര്‍വ്വമാണ് ഈസ്റ്റര്‍ ആഘോഷിച്ചത്. കോപ്റ്റിക് ദേവാലയങ്ങളില്‍ ഒരാഴ്ച മുമ്പ് നടന്ന ഭീകരാക്രമണങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. അത്തരത്തിലൊരു ആക്രമണം ഈസ്റ്റര്‍ ദിനത്തിലും അവര്‍ പ്രതീക്ഷിച്ചിരുന്നു. ആ ഭീതിയുടെ നിഴലിലായിരന്നു ഈസ്റ്റര്‍ ദിനവും.
പോപ്പ് തവദ്രോസ് രണ്ടാമന് സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. എല്ലാ സ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. സുരക്ഷയെ ഉദ്ദേശിച്ച് എട്ട് സെക്യൂരിറ്റി ഗാര്‍ഡുകളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബലി അര്‍പ്പിച്ചത്.
ഏഴു ക്രൈസ്തവര്‍ ഓശാന ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോപ്റ്റിക് ദേവാലയങ്ങള്‍ക്കും അവരുടെ ഭവനങ്ങള്‍ക്കും അടിയന്തിര സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ ഈ ദുരിതങ്ങളെല്ലാം നേരിടുന്നതെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ വെളിപ്പെടുത്തകയുണ്ടായി. 82 മില്യന്‍ ജനസംഖ്യയുള്ള ഈജിപ്തില്‍ പത്ത് ശതമാനം കോപ്റ്റിക് ക്രൈസ്തവരുണ്ട്. നൂറ് കണക്കിന് കുടുംബങ്ങളാണ് ആക്രമണത്തെത്തുടര്‍ന്ന് ഇവിടെ നിന്ന് പലായനം ചെയ്തത്.