മതനിന്ദ ആരോപിച്ച് പാക്ക് ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ ദമ്പതികളുടെ ജീവിതം ദുരിതപൂർണ്ണമാകുന്നു

പാക്കിസ്ഥാനിൽ മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുകയും വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യൻ ദമ്പതികളുടെ ജീവിതം അത്യന്തം ദുരിതപൂർണ്ണമെന്ന് റിപ്പോർട്ട്. 2013 മുതൽ ജയിലിൽ കഴിയുന്ന ഷഫ്കത്ത് ഇമ്മാനുവലും ഭാര്യയുമാണ് ദുരിതത്തിൽ കഴിയുന്നത്. ഷഫ്കത്ത്, ചികിത്സ അത്യാവശ്യമായ ഒരു സാഹചര്യത്തിൽ കൂടെയാണ് കടന്നുപോകുന്നതെങ്കിലും ജയിൽ അധികൃതർ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണ്. ഇവരെ സന്ദർശിച്ച അഡ്വ. സൈഫുൽ മാലൂക്ക് ആണ് ഇവരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയത്.

2014-ലെ മെഡിക്കൽ വിലയിരുത്തൽ അനുസരിച്ച്, ഷാഫ്‌കത്ത് ഒരു പാരാപെർജിക് ആണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ശരീരത്തിൽ ധാരാളം മുറിവുകളും ഉണ്ടായിരുന്നു. അവയെല്ലാം കൂടുതൽ ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോൾ. പുറത്തു നിന്നും വൃണങ്ങൾ നിറഞ്ഞിരിക്കുകയാണ്. അവിടെ നിന്നും മാംസം അടർന്നുപോകുന്നു. അത്യന്തം ക്ലേശകരമായ ഈ അവസ്ഥയിൽ പോലും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനോ ചികിത്സ ലഭ്യമാക്കുവാനോ അധികൃതർ ശ്രമിക്കുന്നില്ല എന്ന് മാലൂക്ക് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. നിരന്തരം കരച്ചിലും ഡിപ്രഷന്റെ അവസ്ഥയിലുമാണ് അവർ. ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പോലും തടഞ്ഞിരിക്കുന്ന അവസ്ഥയാണ് – അഡ്വക്കേറ്റ് വ്യക്തമമാക്കി.

പ്രവാചകനായ മുഹമ്മദിനെ അപമാനിക്കുന്ന സന്ദേശം അയച്ചു എന്ന പേരിലാണ് ഇവരെ കുറ്റക്കാരായി കോടതി വിധിച്ചത്. ഇവർക്കെതിരെയുള്ള തെളിവുകളെല്ലാം വ്യാജമാണെന്നും ഇവർ നിരപരാധികളാണെന്നുമുള്ള വസ്തുതകളെല്ലാം ഉണ്ടെങ്കിലും കോടതി അതൊക്കെ നിരാകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.